കേരളത്തിൽ വീണ്ടും ശക്തമായ മഴ

Global Indian Writer · October 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

ശക്തമായ മഴ കണക്കിലെടുത്ത് നാളെ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് രാവിലെ 8.30 വരെ തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.