ന്യൂഡൽഹി : കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നൈജീരിയ മോചിപ്പിച്ച നാവികർ . ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ എണ്ണ കള്ളക്കടത്ത് ആരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ നാവികരുടെ സംഘത്തെ 9 മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. കപ്പലിലെ ജീവനക്കാരായ 16 ഇന്ത്യന്‍ നാവികരില്‍ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന്‍നഗറിലെ സനു ജോസ്, കൊല്ലം സ്വദേശി വിജിത് എന്നിവരും ഉള്‍പ്പെടുന്നു
തങ്ങളുടെ മോചനത്തിന് ഇന്ത്യാ ഗവൺമെന്റ് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് നാവികർ പറയുന്നു . ഇന്ത്യൻ പാസ്‌പോർട്ടിന്റെ ഐഡന്റിറ്റിയെ അഭിനന്ദിച്ച നാവികർ അത് ലോകത്ത് ഏറെ വിലപ്പെട്ടതാണെന്നും വിശേഷിപ്പിച്ചു.
എപ്പോഴെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ തങ്ങൾ ഉപേക്ഷിച്ചിരുന്നതായും , ജയിലിൽ കഴിയുന്ന സമയത്ത് മൂവരും ടോയ്‌ലറ്റിൽ ഉപയോഗിച്ചിരുന്ന വെള്ളം കുടിക്കാൻ നിർബന്ധിതരായെന്നും അവർ പറഞ്ഞു . കൂടാതെ, തടവുകാർക്ക് മലേറിയ രോഗം വന്നതായും അവർ പറഞ്ഞു .സുദീര്‍ഘമായ നയതന്ത്ര ഇടപെടലുകള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. ജയിലിൽ വെച്ച് പലതരത്തിലുള്ള ഭീഷണികളും നേരിട്ടതായും തടവുകാർ പറഞ്ഞു.