മാസപ്പടിക്കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി അനുമതിക്കെതിരെ പിണറായി വിജയൻ നൽകിയ പ്രത്യേക അനുമതി ഹർജി ഇന്ന് സുപ്രിംകോടതിയിൽ

Global Indian Writer · October 21, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: മാസപ്പടിക്കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി അനുമതിക്കെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ നൽകിയ പ്രത്യേക അനുമതി ഹരജി ഇന്ന് സുപ്രിംകോടതിയിൽ. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ അറസ്റ്റ് തടയണം എന്നതാണ് പിണറായി വിജയന്റെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് ആണ് പ്രത്യേക അനുമതി ഹരജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിർദേശം അനുസരിച്ചാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. പിണറായി വിജയനൊപ്പം ടി.വീണ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ ഹരജികളും സുപ്രിംകോടതി പരിഗണിക്കും.


ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നല്കിയെങ്കിലും ഇതിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തയ്യാറായില്ല. തുടർന്നാണ് അപ്പീലുമായി സുപ്രിംകോടതിയിൽ എത്തിയത്. 82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.