എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണം; രണ്ട് പൊലീസുകാർക്ക് കുത്തേറ്റു, മൂന്നുപേർ കസ്റ്റഡിയിൽ

Global Indian Writer · October 21, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: എറണാകുളം ഞാറക്കലിൽ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ഞാറക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിതിൻ, സിവിൽ പൊലീസ് ഓഫീസർ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈപ്പിൻ എളമ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് ജീവനക്കാരും ഒരു സംഘവും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്കു നേരെ ആക്രമണമുണ്ടായത്. മുന്ന എന്നറിയപ്പെടുന്ന പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. തർക്കം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരെ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയും സംഘം ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.