മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ ബന്ധമുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. CPIM ശുദ്ധ നുണകൾ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഐഎം ശുദ്ധ നുണകൾ പ്രചരിപ്പിക്കുന്നു, എം.വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കും’; കെ സുധാകരൻ
പോക്‌സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമർശം പെൺകുട്ടി നൽകിയിട്ടില്ല എന്നാണ് അഭിഭാഷകൻ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിൻ്റെ തെളിവാണിതെന്നും സുധാകരൻ പറഞ്ഞു.
RELATED ARTICLES



