Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ട നഗരത്തിൽ ഇതരസംസ്ഥാനക്കാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

പത്തനംതിട്ട നഗരത്തിൽ ഇതരസംസ്ഥാനക്കാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ന​ഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാംപിൽ  താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. അതിന് ശേഷമാണ് ഇവർ തമ്മിൽ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ന​ഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം. 

ഇവരിലൊരാൾ കത്തിയെടുത്തി മറ്റേയാളെ കുത്തി. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത്​ ​ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇയാളെ കൂടാതെ മറ്റ് നാലുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കല്ലും കട്ടയും ഉപയോ​ഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവർ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ശല്യമായ സാഹചര്യമാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments