തെന്നിന്ത്യൻ നടി രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം തട്ടിയെടുത്തുവെന്ന് റിപ്പോർട്ട്. നടിയുടെ കരിയറിന്റെ തുടക്കകാലം മുതൽ കൂടെയുള്ള മാനേജരാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങൾ. സംഭവത്തിൽ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാനേജർ തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ഇയാളെ രശ്മിക പുറത്താക്കിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ നടിക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗീതാ ഗോവിന്ദം, ഡിയർ കോമറേഡ്, വാരിസ്, പുഷ്പ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ നടിയാണ് രശ്മിക മന്ദാന.