റോക്ക് ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ സിൽവർ ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിച്ചു

Global Indian Writer · October 22, 2026 · 1 min read · 0 Comments · 0 Shares

റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ 25-ാം വാർഷികമായ സിൽവർ ജൂബിലി ആഘോഷം 2026 ഒക്ടോബർ 17-ന് IKCCയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വിജയകരമായി സംഘടിപ്പിച്ചു.

നിരവധി വർഷങ്ങളായി നമ്മുടെ സമുദായത്തിന്റെ ഐക്യത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച പ്രിയപ്പെട്ട റോക്ക്ലാൻഡ് സെന്ററിന്റെ ഈ അഭിമാനനിമിഷം, സന്തോഷത്തിന്റെയും നന്ദിയുടെയും ഒത്തൊരുമയുടെയും മനോഹരമായ ആഘോഷമായി മാറി. 1976-ൽ സ്ഥാപിതമായ നോർത്ത് അമേരിക്കയിലെ ആദ്യത്തെ ക്നാനായ അസോസിയേഷനായ IKCC, ഈ വർഷം ഏപ്രിൽ 18-ന് അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചതിന് പിന്നാലെയാണ് റോക്ക്ലാൻഡ് സെന്ററിന്റെ 25-ാം വാർഷികവും ആഘോഷിച്ചത്. 2001-ൽ സ്വന്തമാക്കിയ ഈ സെന്റർ, കഴിഞ്ഞ 25 വർഷമായി നമ്മുടെ സമുദായത്തിന്റെ കലാ, സാംസ്കാരിക, സാമൂഹിക, സാമുദായിക പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട വേദിയായി നിലകൊള്ളുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ആഘോഷങ്ങളിൽ സമ്മാനദാനം, ചെണ്ടമേളം, താലപ്പൊലി, പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങുകൾ, സ്നേഹവിരുന്ന്, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. സെന്ററിന്റെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻകാല ബിൽഡിംഗ് ഭാരവാഹികളെയും, സെന്റർ സ്വന്തമാക്കുന്നതിനും പരിപാലിക്കുന്നതിനും സാമ്പത്തികമായും മറ്റു രീതികളിലും സംഭാവനകൾ നൽകിയവരെയും നന്ദിയോടെ സ്മരിച്ചു. വിവിധ കാലഘട്ടങ്ങളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച എല്ലാവരുടെയും സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം അനുസ്മരിച്ചു.ഈ ആഘോഷം വിജയകരമാക്കാൻ അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകിയ എല്ലാ മുൻകാല ഭാരവാഹികൾക്കും, IKCC എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, സ്പോൺസർമാർക്കും, കുടുംബങ്ങൾക്കും, സമുദായാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമവും സാന്നിധ്യവുമാണ് ഈ സിൽവർ ജൂബിലിയെ അവിസ്മരണീയമാക്കിയത്. 25 വർഷത്തെ അഭിമാനകരമായ യാത്ര ഒരു തുടക്കം മാത്രമാണ്. വരുംതലമുറകൾക്കും നമ്മുടെ സമുദായത്തിന്റെ ഐക്യത്തിനും വളർച്ചയ്ക്കും പ്രചോദനമാകുന്ന ഒരു കേന്ദ്രമായി റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഇനിയും ഉയരങ്ങളിലേക്ക് മുന്നേറട്ടെ. ഒത്തൊരുമയോടെ മുന്നോട്ട് — നമ്മുടെ പൈതൃകം കാത്തുസൂക്ഷിച്ച്, നമ്മുടെ ഐക്യം ശക്തിപ്പെടുത്തി, വരുംതലമുറകൾക്കായി കൂടുതൽ മഹത്തായ നേട്ടങ്ങൾ സൃഷ്ടിക്കാം.സിൽവർ ജൂബിലി ആഘോഷം വിജയകരമാക്കിയ എല്ലാവർക്കും IKCCയുടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും!

Share this story

Leave a Comment

Your comment will be visible after admin approval.