കൊച്ചി: എം ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസിലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും..
100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും.സംഭവത്തിൽ സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ജീവനക്കാരുടെ അടുത്ത് നിന്ന് വിവരങ്ങളടക്കം തേടുന്നുണ്ട്. ഇതിന് ശേഷമാകും പൊലീസില്‍ പരാതി നല്‍കുക.