തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ബാലസംഘം നേതാവ് അശ്ലീല വീഡിയോ അയച്ചുകൊടുത്തതായി പരാതി. ബാലസംഘം സംസ്ഥാന നേതാവും എസ്എഫ്ഐ ജില്ലാ നേതാവുമായ ജി എൻ രാമകൃഷ്ണനെതിരെയാണ് പരാതി.
സംഘടനാ ബന്ധം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ഫോണിലേയ്ക്ക് ഇയാൾ അശ്ലീല വീഡിയോ അയച്ചുനൽകുകയായിരുന്നു. പെൺകുട്ടിയും കുടുംബവും പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാമകൃഷ്ണനെ ചുമതലകളിൽ നിങ്ങും നീക്കി മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം.
ഗുരുവായൂർ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണൻ നടപടി നേരിട്ടിരുന്നു. ഇത്രയും ആരോപണങ്ങൾ നിലനിന്നിരുന്നിട്ടും ഇയാൾ പാർട്ടി പദവികളിൽ എത്താൻ കാരണം ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധമാണെന്നാണ് ഉയരുന്ന ആക്ഷേപം.