Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍;

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍;

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടിൽ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്.

വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീ‍‍ഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

 നിലവിൽ ഇയാൾ ബിജെപിയുമായോ പോഷക സംഘടനകളുമായോ ബന്ധപ്പെട്ട ചുമതലകളൊന്നും വഹിക്കുന്നില്ലായിരുന്നു എന്നും കേസ് അറിഞ്ഞതിനെത്തുടർന്ന് അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments