Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി

പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി

പി പി ചെറിയാൻ

ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ  നിര്യാതനായി. ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ.

1972 – 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും  കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , ” എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും  ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി.   ഭൗതിക സംസ്കാര ശുശ്രൂഷകൾ ജൂൺ 30 നും, ജൂലൈ 1 നും ഡാളസിൽ വെച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾ പിന്നാലെ.

മക്കൾ: അനിമോൾ (ആനിപോൾ), അജിമോൾ (ആഷ്ലി മാത്യു).
മരുമക്കൾ : തോമസ് പോൾ, ഏബ്രഹാം മാത്യു (റെജി).
കൊച്ചുമക്കൾ: ജസ്റ്റിൻ – മിഷേൽ പോൾ, സ്‌റ്റീഫൻ മാത്യു, ജാനിസ് പോൾ, ജയ്സൺ പോൾ, ഷാരൺ മാത്യു.
സഹോദരങ്ങൾ: ലീലാമ്മ, ജോർജ്ജ് കുട്ടി, കുഞ്ഞുമോൾ, പരേതരായ റോസമ്മ, ആലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments