ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയെന്ന് സർവേ റിപ്പോർട്ട്. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ഗൂഗിൾ സെർച്ച് ട്രെൻഡ്‌സ് എന്നിവയിൽ നിന്നും ലഭിച്വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയതെന്ന് ടൈറ്റാൻ വ്യക്തമാക്കി.
21 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇന്ത്യയുടെ മനോഹാരിത സംബന്ധിച്ച് പങ്കുവയ്‌ക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ സൗന്ദര്യത്തെ ഇതിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട കടൽത്തീരങ്ങൾ, അമ്പരപ്പിക്കുന്ന കോട്ടകൾ, സമ്പന്നമായ സംസ്‌കാരവും പൈതൃകവും, പർവ്വതങ്ങളും ഹിൽ സ്റ്റേഷനുകളും, ഡൽഹി, മുംബൈ എന്നീ മനോഹരമായ മെട്രോപൊളിറ്റൻ സിറ്റികൾ.. അങ്ങനെയങ്ങനെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇന്ത്യ ആകർൽിക്കുന്നുവെന്നാണ് സർവേ റിപ്പോർട്ട്.
പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജപ്പാനാണ്. 16 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ജപ്പാന്റെ പ്രകൃതി ഭംഗിയെ അടയാളപ്പെടുത്തുന്നതാണ്. 15 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നേടിയ ഇറ്റലിയാണ് മൂന്നാം സ്ഥാനത്ത്. വർഷം മുഴുവനുള്ള മനോഹരമായ കാലാവസ്ഥയും ലോകപ്രശസ്തമായ ഷാഷൻ ഹൗസുകളുടെ ഉത്ഭവസ്ഥലങ്ങളുമെല്ലാം ഇറ്റലിയെ സൗന്ദര്യമുള്ളതാക്കുന്നു.
പട്ടികയിലെ 10 രാജ്യങ്ങൾ
ഇന്ത്യ (21,93,06,311 പോസ്റ്റുകൾ)
ജപ്പാൻ (16,43,00,869 പോസ്റ്റുകൾ)
ഇറ്റലി (15,96,48,551 പോസ്റ്റുകൾ)
ഇന്തോനേഷ്യ (12,37,08,951 പോസ്റ്റുകൾ)
ഫ്രാൻസ് (10,06,50,288 പോസ്റ്റുകൾ)
മെക്‌സിക്കോ (9,48,55,736 പോസ്റ്റുകൾ)
കാനഡ (8,03,65,370 പോസ്റ്റുകൾ)
ഓസ്ട്രേലിയ (7,53,24,491 പോസ്റ്റുകൾ)
തായ്ലൻഡ് (7,51,83,341 പോസ്റ്റുകൾ)
തുർക്കി (7,48,19,851 പോസ്റ്റുകൾ)