Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്താരാഷ്ട്ര യോഗാ ദിനം പ്രതിബദ്ധതയുടെ കൂടി ദിനമാണ്; UNESCO ആസ്ഥാനത്ത് സദ്ഗുരുവിന്റെ പ്രസംഗം

അന്താരാഷ്ട്ര യോഗാ ദിനം പ്രതിബദ്ധതയുടെ കൂടി ദിനമാണ്; UNESCO ആസ്ഥാനത്ത് സദ്ഗുരുവിന്റെ പ്രസംഗം

ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്, പ്രശസ്ത ആത്മീയ നേതാവും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ബുധനാഴ്ച പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് സദസിനെ അഭിസംബോധന ചെയ്തു. യോഗ മാനവികതയുടെ ഭാഗമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സദ്ഗുരുവിന്റെ പ്രസംഗം. “യോഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒന്നാണ്. ഭാരതം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലാണ് യോഗയുടെ ഉത്ഭവം. എന്നാൽ ചിലർ ഇത്തരം ശക്തമായ ദേശീയ വികാരങ്ങളോട് വിയോജിക്കുന്നുണ്ടാകാം. എന്നാൽ യോഗ മാനവികതയുടേതാണ്“ സദ്ഗുരു പറഞ്ഞു.

“അന്താരാഷ്ട്ര യോഗ ദിനം, ആഘോഷങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു ദിവസമല്ല. ഇത് പ്രതിബദ്ധതയുടെ കൂടി ദിനമാണ്. നിങ്ങൾക്ക് ശാരീരികവും മാനസികവുമായി മികവ് പുലർത്താനായാൽ അതാണ് ലോകത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സംഭാവന. ഇത് സാധ്യമാക്കുന്ന ഏറ്റവും മികച്ച മാർഗം യോഗയാണ്” സദ്ഗുരു പറഞ്ഞു. സദ്ഗുരു പ്രസംഗത്തിന് ശേഷം യുനെസ്കോ ആർട്ടിസ്റ്റ് ഫോർ പീസ് (Artist for Peace) ഡോ. ഗുയില ക്ലാര കെസസുമായി ഒരു സംഭാഷണം നടത്തിയിരുന്നു.മാനവരാശിക്ക് ഒരു പൈതൃകമായി യോഗ കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കെസസിന്റെ ചോദ്യത്തിന്, സദ്ഗുരു അമേരിക്കയിലെ ചില അവസ്ഥകളെക്കുറിച്ച് സംസാരിച്ചു.

“അടുത്തിടെ, അമേരിക്കയിലെ സർജൻ ജനറൽ പറഞ്ഞത് ഓരോ രണ്ട് അമേരിക്കക്കാരിലും ഒരാൾ വീതം ഏകാന്തത അനുഭവിക്കുന്നുവെന്നാണ്. നോക്കൂ, ഏറ്റവും സമ്പന്നമായ രാജ്യത്ത് രണ്ടിലൊരാൾ വീതം ഏകാന്തത അനുഭവിക്കുന്നു. നമ്മുടെ ജനസംഖ്യ 8.4 ബില്യണായി ഉയരുമ്പോൾ നമുക്ക് ഏകാന്തത അനുഭവപ്പെടുന്നു. എന്താണിത്? അതായത്, നമ്മൾ വ്യക്തിത്വത്തിന് മതിലുകൾ പണിയുകയാണ്. നിങ്ങൾക്ക് സ്വയം തകർക്കാൻ കഴിയാത്ത മതിലുകളാണവ. ഈ മതിലുകൾ സ്വയം സംരക്ഷണത്തിനായി നിർമ്മിച്ചതാണ്. എന്നാൽ ഇന്ന് നിങ്ങൾ കെട്ടിയ ആത്മരക്ഷയുടെ മതിലുകൾ നാളെ നിങ്ങൾക്ക് തന്നെ തടവറകളായി മാറും” അദ്ദേഹം പറഞ്ഞു.

ഏകാന്തതയാണ് മാനസിക രോഗത്തിലേക്കുള്ള ആദ്യപടിയെന്നും എന്നാൽ യോഗ (യൂണിയൻ) പരിശീലിക്കാൻ തുടങ്ങിയാൽ നിങ്ങൾ ഇനി ഏകാന്തനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷാ ക്രിയ എന്ന ലളിതമായ 15 മിനിറ്റ് ധ്യാന പരിശീലനവും സദ്ഗുരു വേദിയിൽ നടത്തി. സദ്ഗുരു ആപ്പിൽ സൗജന്യമായി ഇത് ലഭ്യമാണ്.

ഏകാന്തതയുടെ കെണിയിൽപെടാതെ യുവാക്കൾക്ക് സാങ്കേതികവിദ്യ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന ചോദ്യത്തിനും സദ്ഗുരു മറുപടി പറഞ്ഞു. ഇതിനായി യോഗ, ധ്യാനം, നൃത്തം, ആയോധന കലകൾ, സംഗീതം തുടങ്ങിയ കലാരൂപങ്ങളിലൂന്നി ലക്ഷ്യമിടുന്ന ‘കോൺഷ്യസ് പ്ലാനറ്റ് മൂവ്‌മെന്റ്’ 2024ൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗോള, അൽബേനിയ, പാലസ്തീൻ, പെറു, മൊറോക്കോ, കോസ്റ്ററിക്ക, റൊമാനിയ, ഉസ്ബെക്കിസ്ഥാൻ, സാന്റാ ലൂസിയ, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാർ ഉൾപ്പെടെ 1,500-ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments