ബോസ്റ്റണ്‍: അറ്റ്ലാന്റിക് കടലിന്റെ ആഴങ്ങളിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ടൈറ്റന്‍ ജലപേടകത്തിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ യന്ത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തി. ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് നിന്നാണ് യന്ത്രഭാഗങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്. എന്നാൽ, ഇത് ടൈറ്റനിന്റേതാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
കണ്ടുകിട്ടിയ യന്ത്രഭാഗങ്ങളുടെ വിവരങ്ങൾ വിലയിരുത്തിവരികയാണെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ നടത്തുന്ന കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. അന്തർവാഹിനിയിലുള്ള അഞ്ചുപേരുടെ ജീവൻ നിലനിൽക്കുന്നതുമായി സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് യന്ത്രഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്.