Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസണ്ണി ജേക്കബ്ബിന്റെ സംസ്കാരവും അനുസ്മരണ സമ്മേളനവും ശനിയാഴ്ച്ച

സണ്ണി ജേക്കബ്ബിന്റെ സംസ്കാരവും അനുസ്മരണ സമ്മേളനവും ശനിയാഴ്ച്ച

പി പി ചെറിയാൻ

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള  അസോസിയേഷൻ അനുശോചിച്ചു.  കുടുംബംഗങ്ങളുടെ  ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു .

റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിന്റെ  മൃതദേഹം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും  കണ്ടെത്തുകയായിരുന്നു.

മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്.

സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊപ്പേൽ റോളിങ്ങ് ഓൿസ് മെമ്മോറിയൽ സെമെട്രയിൽ, തുടർന്നു  
അനുസ്മരണ സമ്മേളനം രാവിലെ 10 മണിക് ഫാർമേഴ്‌സ് ബ്രാഞ്ച് 13930 ഡിസ്ട്രിബൂഷൻ വേയിലുള്ള മെട്രോ ചർച്ചിൽ വെച്ച് നടക്കും.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com