Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകണങ്കാൽ മോണിറ്റർ നീക്കം ചെയ്തു ഡാളസ്സിൽ നിന്നും രക്ഷപെട്ട പ്രതി അറസ്റ്റിൽ

കണങ്കാൽ മോണിറ്റർ നീക്കം ചെയ്തു ഡാളസ്സിൽ നിന്നും രക്ഷപെട്ട പ്രതി അറസ്റ്റിൽ

പി പി ചെറിയാൻ

ഡാളസ്: 2019-ൽ 9 വയസ്സുള്ള ബ്രാൻഡോണിയ ബെന്നറ്റിനെ  കൊലപ്പെടുത്തിയ കേസിൽ ക്യാപിറ്റൽ കൊലപാതക കുറ്റം നേരിടുന്നതിനിടയിൽ ഒളിവിൽപ്പോയ പ്രതി ടൈറീസ് സിമ്മൺസിനെ (23)  ഒക്‌ലഹോമയിൽ അറസ്റ്റ് ചെയ്തു. കേസിൽ ജൂൺ 5 ന് ടൈറീസ് സിമ്മൺസ് വിചാരണക്കു  ഹാജരാകേണ്ടതായിരുന്നു. വിചാരണയ്‌ക്ക് ദിവസങ്ങൾക്കുമുമ്പ് നാടുവിട്ട  പ്രതിയെ ഒക്‌ലഹോമയിലെ തുൾസയിൽ വെച്ചാണ് പിടികൂടിയത്. ഏകദേശം ഒരാഴ്ചയായി, സിമ്മൺസിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

ഈ  കുറ്റകൃത്യത്തിൽ പ്രതിചേർത്തിരുന്ന മൂന്ന് പേരിൽ ഒരാളാണ് ടൈറീസ് സിമ്മൺസ്. വീട്ടുതടങ്കലിലായിരുന്ന 23കാരന്റെ കണങ്കാൽ മോണിറ്റർ നീക്കം ചെയ്ത ശേഷം കാണാതായതായി ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

ഒക്‌ലഹോമയിൽ അറസ്റ്റിലായ പ്രതിയെ ഡാളസിലേക്ക് തിരികെ കൊണ്ടുപോകും.
കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കേണ്ടിവരും. കണങ്കാൽ മോണിറ്റർ വെട്ടിമാറ്റുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് സിമ്മൺസിനായുള്ള തിരച്ചിൽ. സെപ്റ്റംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments