കോന്നി: ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പരസ്പരം’ പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു. വരുംകാലങ്ങളിലെ വിപുലമായ പ്രവർത്തന പരിപാടികൾ വിശദീകരിച്ചുകൊണ്ട് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രന്ഥശാലകളുടെ സമഗ്രമായ വളർച്ചയും സാമൂഹിക ഇടപെടലുകളും ലക്ഷ്യമിട്ട് തയ്യാറാക്കിയ വിപുലമായ അജണ്ടയും കർമ്മപദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. ഗ്രന്ഥശാലയുടെ നിലവിലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി പുസ്തക വിതരണം, ‘വായനാ വസന്തം – വീട്ടിലേക്കൊരു പുസ്തകം’ പദ്ധതി എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.
ബാലവേദി, വനിതാവേദി, ഹാപ്പിനസ് ഫോറം, യുവത തുടങ്ങിയ വിവിധ വേദികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിമാസ പരിപാടികൾ കൃത്യമായി സംഘടിപ്പിക്കാനും ഗ്രന്ഥശാലകളുടെ പ്രവർത്തന സമയം ക്രമീകരിക്കാനും ധാരണയായി. അക്ഷരസേനയുടെ രൂപീകരണം, ലൈബ്രറികളിൽ പബ്ലിക് സോഫ്റ്റ്‌വെയർ ഏർപ്പെടുത്തൽ, സോഷ്യൽ മീഡിയ ടീം സജ്ജമാക്കൽ തുടങ്ങിയ ആധുനികവൽക്കരണ പദ്ധതികൾക്കും യോഗം പ്രാധാന്യം നൽകി.

ഇതോടൊപ്പം ഗ്രന്ഥശാലാ വാർഷിക സമ്മേളനം, ലൈബ്രറി സെസ് ശേഖരണം, ഗ്രന്ഥാലോകം മാസികാ പ്രചാരണം, വായനോത്സവം, വിവിധ പുരസ്കാരങ്ങൾ തുടങ്ങിയവയും ഭാവി പ്രവർത്തനങ്ങളായി തീരുമാനിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, R.പ്രദോഷ്കുമാർ, ഇ.ജെ. വർഗീസ്, എം.കെ.ഷിറാസ്, ഗിരീഷ്ശ്രീനിലയം, എൻ.വി.ജയശ്രീ, അഭിജിത് പി.അനിൽ, ജി.രാജൻ, ആർ.ലീനാകുമാരി, അജിത കൊയ്പ്പള്ളിൽ, ബി.ശശിധരൻനായർ,പി.കെ. സോമൻപിള്ള എന്നിവർ സംസാരിച്ചു.
Leave a Comment
Your comment will be visible after admin approval.