Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നു. ഇതാണ് നേതാവ് , നന്ദി പറഞ്ഞ് പ്രതിപക്ഷ...

രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നു. ഇതാണ് നേതാവ് , നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി : സംസ്ഥാന സർക്കാർ കേസുകളിൽപ്പെടുത്തി വേട്ടയാടുന്നുവെന്ന വ്യാപക പരാതിക്കിടെ, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്തു പകരുന്നതായി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും നൽകുന്ന പിന്തുണയ്ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും നന്ദിയറിയിച്ചു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇരുവരും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. രാഹുൽ ഗാന്ധിയുടെ കൈപിടിച്ചുള്ള ചിത്രവും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

‘‘ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ല. ധൈര്യമായി മുന്നോട്ടു പോകുക. നേതൃത്വം കൂടെയുണ്ട് – രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നു. ഇതാണ് നേതാവ്. ഭരണകൂടം വേട്ടയാടുമ്പോൾ ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം നൽകി ചേർത്തുപിടിക്കുന്ന നായകൻ’’ – സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാഹുൽ ഗാന്ധി നൽകുന്ന ഉറച്ച പിന്തുണയ്ക്ക് നന്ദിയറിയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ‘‘രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവൻ വേരുകളുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ എന്ന വലിയ കുടുംബം നൽകുന്ന നിസ്സീമമായ പിന്തുണയിൽ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു’’ – സുധാകരൻ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments