തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്തോടുള്ള അനിഷ്ടം പരസ്യമാക്കി നടന് കൃഷ്ണകുമാറും. ബി.ജെ.പി ദേശീയ പ്രസിഡന്റ് പങ്കെടുത്ത ചടങ്ങില്‍ പോലും വേദിയില്‍ ദേശീയകൗണ്‍സില്‍ അംഗമായ തനിക്ക് ഇരിപ്പടം നല്‍കിയില്ലെന്നു കൃഷ്ണകുമാര്‍. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ ഫോണില്‍ പോലും കിട്ടാറില്ലെന്നും കൃഷ്ണകുമാര്‍. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.
രാജസേനന്, ഭീമന് രഘു, അലി അക്ബര്‍ എന്നിവര്‍ ബിജെപി വിട്ടതിനു പിന്നാലെയാണ് നടന് കൃഷ്ണകുമാറിന്റേയും തുറന്നു പറച്ചില്. ദേശീയ പ്രസിഡന്റ് പങ്കെടുത്ത വിശാല്‍ ജനസഭയില്‍ വേദിയിലിടം നല്‍കാത്തതാണ് ഏറ്റവും ഒടുവില്‍ തുറന്നു പറച്ചിലിനു കാരണം. സദസിലിരുന്ന കൃഷ്ണകുമാര്‍ ചടങ്ങു തീരും മുന്‍പ് തന്നെ പോകുകയും ചെയ്തിരുന്നു. സംസ്ഥാന നേതാക്കളാരും ചടങ്ങിലേക്ക് കൃഷ്ണകുമാറിനെ ക്ഷണിച്ചിരുന്നില്ല. സംസ്ഥാന നേതാക്കളുമായുള്ള നീരസവും കൃഷ്ണകുമാര്‍ മറച്ചുവെച്ചില്ല. കെ.സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ ഫോണില്‍ പോലും കിട്ടാറില്ലെന്നും തുറന്നടിച്ചു. തര്‍ക്കങ്ങളുണ്ടെങ്കിലും ബി.ജെ.പി വിടുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.