ബൈജുസ് വന്‍ ധന സമാഹരണത്തിന് ഒരുങ്ങുന്നു. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാനാണ് തിരക്കിട്ട നീക്കം. 100 കോടി രുപയോളം മൂലധന സമാഹണത്തിനാണ് ബൈജുസ് പദ്ധതിയിടുന്നത്. ഇതിനായി പുതിയ ഓഹരി ഉടമകളെ കണ്ടെത്തി ചർച്ച നടത്തുകയാണ് കമ്പനിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള ഓഹരി ഉടമകൾക്കൊന്നും നൽകാത്ത മുൻഗണനയും ആനുകൂല്യങ്ങളുമാണ് ബൈജൂസ് കടം വീട്ടുന്നതിനായി പുതിയ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പീക്ക് എക്സ് വി, പ്രൊസസ് എൻ വി, ചാൻ സുക്കർ ബെർഗ് എന്നീ മൂന്ന് ആഗോള നിക്ഷേപകർ കാരണം വ്യക്തമാക്കാതെ ബൈജൂസിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ കമ്പനി ചർച്ച നടത്തുന്നത്.
അടുത്തിടെ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതോടെ വലിയ പ്രതിസന്ധിയായിരുന്നു കമ്പനി നേരിട്ടത്. ഇതിന് പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ ധനസമാഹരണ മാര്‍ഗങ്ങളുമായി ബൈജൂസ് രംഗത്തെത്തുന്നത്. ഓഹരി ഉടമകളുമായുള്ള ചർച്ചയുടെ ആദ്യഘട്ടം രണ്ടാഴ്ച്ചയ്ക്കുള്ളിൽ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പീക്ക് എക്സ് വി, പ്രൊസസ് എൻ വി, ചാൻ സുക്കർ ബെർഗ് എന്നീ മൂന്ന് ആഗോള നിക്ഷേപകർ കാരണം വ്യക്തമാക്കാതെ ബൈജൂസിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ കമ്പനി ചർച്ച നടത്തുന്നത്. സാമ്പത്തിക പ്രസ്താവനകളിൽ കാലതാമസം നേരിടുന്നതിനാലാണ് കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് ഓഡിറ്റർ വ്യക്തമാക്കി.