Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദീപാവലി ​ദിവസം ന്യൂയോർക്കിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു

ദീപാവലി ​ദിവസം ന്യൂയോർക്കിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ഈ വർഷം മുതൽ ദീപാവലി ​ദിവസം ന്യൂയോർക്കിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇത് സംബന്ധിക്കുന്ന ബിൽ പാസാക്കിയാതായി ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് പറഞ്ഞു. ​അധികം താമസിയാതെ ഈ ബിൽ നിയമപ്രാബല്യം നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.


ന്യൂയോർക്ക് ന​ഗരത്തിൽ വർധിച്ചുവരുന്ന​ ദക്ഷിണേഷ്യൻ, ഇൻഡോ-കരീബിയൻ വംശജരുടെ സാന്നിധ്യത്ത പൂർണ്ണമായി അം​ഗീകരിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു ബിൽ അധികൃതർ പാസ്സാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതവിഭാ​ഗങ്ങളിലായി ആറ് ലക്ഷത്തിലധികം ഇന്ത്യാക്കാർ നിലവിൽ ന്യൂയോർക്കിലുണ്ട്. സ്കൂൾ കലണ്ടറിൽ ദീപാവലി ദിനം കൂട്ടിച്ചേർക്കുന്നതോടെ ലോകമാകമാനമുള്ള മറ്റ് സംസ്കാരവൈവിധ്യങ്ങളെന്താണെന്ന് അറിയുക എന്ന ലക്ഷ്യം നടപ്പിലാകുമെന്ന് ഭരണകൂടം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments