ചൈനയിലെ ടിബറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. വടക്കൻ ടിബറ്റിലെ നാഗ്ക്വിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നാഗ്ക്വില. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഇന്ത്യൻ സമയം രാത്രി 8.03 നാണ് ഭൂചലനം ഉണ്ടായത്.
2024 ജനുവരിക്ക് ശേഷം ചൈനയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ടിബറ്റിൽ രേഖപ്പെടുത്തി. അതേസമയം, നേപ്പാൾ-ചൈന അതിർത്തിയിലെ പർവതമേഖലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആഴ്ചകൾക്ക് ശേഷമാണ് ഈ ഭൂചലനം സംഭവിച്ചിരിക്കുന്നത്. പ്രകൃതിദുരന്തത്തിൽ 1,400-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.