തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.
മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജുവിന്റെ മകളും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. പുലർച്ചെ 12.30 ഓടെയാണ് കൊലപാതകം. ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരെയും ഇവരുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.