Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപനി മാറാതെ കേരളം: എച്ച് 1 എൻ 1 കേസുകൾ ഉയരുന്നു

പനി മാറാതെ കേരളം: എച്ച് 1 എൻ 1 കേസുകൾ ഉയരുന്നു

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. എച്ച് 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേർക്കാണ് കേരളത്തിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒൻപത് പേർ എച്ച് 1 എൻ 1 ബാധിച്ച് മരിച്ചു.

ഇന്നലെ മാത്രം കേരളത്തിൽ പനി ബാധിച്ചത് 12,776 പേർക്കാണ്. എച്ച് 1 എൻ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുകയാണ്. ഈ മാസം ആറുപേർ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേർ എലിപ്പനി ബാധിച്ചും മരിച്ചു. എച്ച് 1 എൻ 1 ബാധിച്ച് മരിക്കുന്നവരിൽ കൂടുതലും കുട്ടികളാണ്.അതേസമയം, സർക്കാർ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം മുൻ വർഷത്തെക്കാൾ അഞ്ചു മടങ്ങ് വർദ്ധിച്ചെന്ന് കെ ജി എം ഒ എ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ വിഭാഗങ്ങളിൽ ജീവനക്കാരെയും താത്കാലികാടിസ്ഥാനത്തിൽ നിയമിക്കണമെന്നും കെ ജി എം ഒഎ സർക്കാരിനോട് ആവശ്യപ്പട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments