സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ മസ്ജിദിന് പുറത്ത് പെരുന്നാള്‍ ദിനത്തില്‍ പോലീസ് അനുമതിയോടെ ഖുറാന്‍ കത്തിച്ച് പ്രതിഷേധം . സ്വീഡനിലെ കോടതിയിൽ നിന്ന് ഉത്തരവുകൾ ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധക്കാർ ഖുറാൻ പള്ളിക്ക് മുന്നിൽ കത്തിച്ചത് . സ്വീഡിഷ് പോലീസ് ഇതിന് അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രതിഷേധക്കാർ കോടതിയെ സമീപിച്ച് അനുമതി വാങ്ങിയിരുന്നു.
ഈദുൽ അസ്ഹ ദിനത്തിൽ ഖുർആൻ കത്തിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് മുന്നിൽ രണ്ട് പേർ ഖുറാൻ ചവിട്ടുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. പ്രതിഷേധക്കാർ ഇറാഖിൽ നിന്നുള്ളവരാണെന്നാണ് സൂചന
ഈ പ്രകടനം നടക്കുമ്പോൾ 200 ഓളം പേർ അവിടെ കാഴ്ചക്കാരായി നിന്നിരുന്നു. ഇതിനിടെ ചിലർ അള്ളാഹു അക്ബർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയാൻ ശ്രമിക്കുകയും ചെയ്തു. കല്ലേറ് നടത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈദുൽ അദ്‌ഹ ദിനത്തിൽ പള്ളിക്ക് മുന്നിൽ പ്രതിഷേധം അനുവദിച്ചതിൽ നിരാശയുണ്ടെന്ന് പ്രതിഷേധം നടന്ന പള്ളിയുടെ ഡയറക്ടറും ഇമാമുമായ മഹമൂദ് ഖൽഫി പറഞ്ഞു. പോലീസിന് വേണമെങ്കിൽ ഈ പ്രകടനം മറ്റെവിടെയെങ്കിലും നടത്താൻ ആവശ്യപ്പെടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മസ്ജിദ് പോലീസിനോട് നിർദ്ദേശിച്ചു, അത് നിയമപ്രകാരം സാധ്യമാണ്, പക്ഷേ അവർ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു,” ഖൽഫി പറഞ്ഞു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്‌ലാം വിരുദ്ധ പ്രകടനങ്ങൾ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ട്വീറ്റിൽ പറഞ്ഞു.