മണിപ്പൂരിൽ രാഹുൽ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപഭൂമിയായ ഒരു നാട്ടിൽ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശവുമായാണ് രാഹുൽ എത്തിയത്.
കലാപം കത്തിപ്പടരുമ്പോഴും മൗനം പാലിച്ച പ്രാധാനമന്ത്രിക്കും സംഘപരിവാറിനും സ്നേഹ സന്ദേശം മനസിലാകില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വരുത്തി വച്ച കലാപമാണ് മണിപ്പൂരിലേത്. രാഹുൽ ഗാന്ധിയെ തടഞ്ഞത് കൊണ്ട് ആ കളങ്കം ഇല്ലാതാക്കാൻ സംഘപരിവാർ ഭരണകൂടത്തിന് സാധിക്കില്ല. നാനാത്വത്തിൽ ഏകത്വമെന്നത് നമ്മുടെ രാജ്യം ഉയർത്തിപ്പിടിച്ച മാനവീകതയാണ്.
രാഹുൽ ഗാന്ധിയെ തടഞ്ഞത് കൊണ്ട് മാത്രം എല്ലാം മറച്ച് വയ്ക്കാമെന്ന് കരുതരുത്. ഇതൊന്നും കോൺഗ്രസിനെ ഭയപ്പെടുത്തില്ല. ഇന്ത്യയെന്നാൽ കോൺഗ്രസും കോൺഗ്രസെന്നാൽ ഇന്ത്യയാണെന്നും അടിവരയിടുന്നതാണ് രാജ്യത്തെ വർത്തമാന യാഥാർത്ഥ്യങ്ങൾ.
സ്നേഹത്തിൻ്റെ സന്ദേശവുമായെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞതിലൂടെ രാജ്യത്തെ പരിഷ്കൃത സമൂഹത്തെ സംഘപരിവാർ ഏത് യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു.