കൊച്ചി: എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഓറിയോണ്‍ ഏജന്‍സി ഉടമ സജു ശശിധരന്‍ പിടിയില്‍. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പാലാരിവട്ടത്തു നിന്നാണ് സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സജുവിനെ പൊലീസ് പ്രതിചേര്‍ത്തത്. നിഖില്‍ തോമസിന് നല്‍കാനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് ഓറിയോണ്‍ ഏജന്‍സിയിലൂടെയാണ് സംഘടിപ്പിച്ചത്.
സര്‍ട്ടിഫിക്കറ്റിനൊപ്പം മാര്‍ക്ക് ലിസ്റ്റിനൊപ്പം മാര്‍ക്ക് ലിസ്റ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ടിസിയും ഉള്‍പ്പെടെയുള്ള ഒരു സര്‍വകലാശാലയില്‍ ചേരുന്നതിനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നു വാങ്ങിയാണ് അബിന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനായി അബിന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു.