പി.പി.ചെറിയാൻ
വാഷിങ്ടൻ ഡി സി : വിദ്യാഭ്യാസ കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വായ്പയെടുത്തവരെ സംരക്ഷിക്കാൻ ഭരണകൂടം തയാറാക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 400 ബില്യൻ ഡോളറിന്റെ വിദ്യാഭ്യാസ കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാർഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത്.
വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാനുള്ള പദ്ധതിയുടെ രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു. 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേയ്മെന്റ് പ്രോഗ്രാം അതിൽ ഉൾപ്പെടുന്നു.
വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും, ചില വിദ്യാഭ്യാസ വായ്പകളിൽ വിട്ടുവീഴ്ച ചെയ്യാനും ഒഴിവാക്കാനും അല്ലെങ്കിൽ റിലീസ് ചെയ്യാനും അനുവദിക്കുമെന്ന് ബൈഡൻ വിശദീകരിച്ചു.പുതിയ നടപടികൾ പ്രഖ്യാപിച്ച് സുപ്രീം കോടതിയെയും റിപ്പബ്ലിക്കൻമാരെയും ഒരേ സമയം ബൈഡൻ ഞെട്ടിച്ചു.