വി. ഡി സതീശനേ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ആസൂത്രിത ശ്രമം നടന്നതായി ഡി കെ ശിവകുമാർ

Global Indian Writer · October 23, 2026 · 1 min read · 0 Comments · 0 Shares

തന്നെയും കേരള മുഖ്യമന്ത്രി വി.ഡി സതീശനേയും സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ആസൂത്രിത ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കന്നഡ സ്വകാര്യ വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

മുൻകൂർ അനുമതി തേടിയ ശേഷമാണ് ഒരു വ്യവസായി തന്നെ കാണാൻ എത്തിയത്. എന്നാൽ കൂടിക്കാഴ്ചയ്ക്കിടെ ഇയാൾ മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾ ധരിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നുവെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ വ്യവസായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾ മെറ്റ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോൾ മാത്രമാണ് സ്മാർട്ട് ഗ്ലാസ് ധരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.