പി പി ചെറിയാൻ
ഷിക്കാഗോ: ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഞായറാഴ്ച ഉണ്ടായ പേമാരിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ജന ജീവിതത്തെ കാര്യമായി ബാധിച്ചു.
കനത്ത മഴയിൽ ചിക്കാഗോ തെരുവുകളിൽ വെള്ളം കയറി. കാറുകൾ കുടുങ്ങി. നഗരത്തിൽ നടത്താനിരുന്ന എക്സ്ഫിനിറ്റി സീരീസ് റേസിന്റെ അവസാന പകുതി ഇതോടെ റദ്ദാക്കി.
ഓഹെയർ എയർപോർട്ടിൽ 3.4 ഇഞ്ചും മിഡ്വേ എയർപോർട്ടിൽ 4.7 ഇഞ്ചും കൊടുങ്കാറ്റ് വീശിയടിച്ചതായി റോമിയോവില്ലെ ആസ്ഥാനമായുള്ള കാലാവസ്ഥാ സേവന നിരീക്ഷകൻ കെവിൻ ബിർക്ക് പറഞ്ഞു.
ചിക്കാഗോയിലെ ഒ’ഹെയർ എയർപോർട്ടിൽ 3.3 ഇഞ്ചിൽ കൂടുതൽ ലഭിച്ച മഴ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു, ജൂലൈ 2-ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മൊത്തം മഴയാണിത്,
ഞായറാഴ്ചത്തെ കനത്ത പേമാരി 1987 ആഗസ്ത് 13-14 ന് പെയ്ത ചിക്കാഗോയുടെ എക്കാലത്തെയും റെക്കോർഡായ 9.35 ഇഞ്ചിന്റെ അടുത്തെത്തി.ചില പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 8 ഇഞ്ച് വരെ മഴ പെയ്തു, കഴിഞ്ഞ രണ്ട് മാസങ്ങളിലെ ആകെ മഴയേക്കാൾ കൂടുതലാണ്.
കനത്ത മഴ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. ഇതോടെ എക്സ്പ്രസ് വേകൾ അടച്ചു . ജല ഉപയോഗം പരിമിതപ്പെടുത്താൻ ചിക്കാഗോ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.