Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്സസിലെ ഫോർട്ട് വർത്തിൽ കൂട്ട വെടിവെപ്പ് : 3 മരണം, 8 പേർക്ക് പരിക്ക്

ടെക്സസിലെ ഫോർട്ട് വർത്തിൽ കൂട്ട വെടിവെപ്പ് : 3 മരണം, 8 പേർക്ക് പരിക്ക്

പി പി ചെറിയാൻ

ഫോർട്ട് വർത്ത്‌ (ടെക്സാസ് ):  ഫോർട്ട് വർത്തിൽ നടന്ന വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.10 മുതിർന്നവരും, പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 11 പേർക്കാണ് വെടിയേറ്റത്.

അർദ്ധരാത്രി തുടർച്ചയായി വെടിയൊച്ച കേട്ടു. തുടർന്ന്, നിലവിളി ശബ്ദം കേട്ട് ആളുകൾ കാറുകൾക്കും കെട്ടിടങ്ങൾക്കും പിന്നിൽ ഒളിച്ചു. ഹോൺ സ്ട്രീറ്റിലെ 3400 ബ്ലോക്കിലെ ഒരു പാർക്കിംഗ് സ്ഥലത്ത് ഒന്നിലധികം വെടിയേറ്റവരെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ, 10 മുതിർന്നവരും ഒരു പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ ആകെ 11 പേർക്ക് വെടിയേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. ഒരാൾ സംഭവസ്ഥലത്ത് വെച്ചും  മറ്റ് രണ്ട് പേർ പിന്നീട് മരിച്ചതായും പോലീസ് സ്ഥിരീകരിച്ചു

കൊല്ലപ്പെട്ടവരിൽ 18 കാരനായ പോൾ വില്ലിസും ഉൾപ്പെടുന്നു. ആർലിംഗ്ടൺ ഹൈറ്റ്സ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി, ഇലക്ട്രീഷ്യനാകാൻ പഠിക്കാൻ പദ്ധതിയിട്ടു. ഇതിനിടയിൽ, അദ്ദേഹം മിക്കവാറും എല്ലാ ദിവസവും മക്ഡൊണാൾഡിൽ ജോലി ചെയ്തു.

22 കാരിയായ സിന്തിയ ക്വാഡലൂപ്പ് സാന്റോസ് ആണ്കൊല്ലപ്പെട്ട രണ്ടാമത്തെ ഇരയെ ടാരന്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് തിരിച്ചറിഞ്ഞു കൊല്ലപ്പെട്ട മൂന്നാമത്തെയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.വിവേകശൂന്യമായ കുറ്റകൃത്യങ്ങളിൽ നിന്ന്എല്ലാവരെയും സംരക്ഷിക്കാൻ നമ്മുടെ നിയമപാലകർ നടത്തുന്ന പ്രവർത്തനങ്ങളെ
പ്രശംസിക്കുന്നുവെന്നും,ഈ സംഭവത്തിൽ വേദന അനുഭവിക്കുന്നവർക്കുവേണ്ടി പ്രാര്ഥിക്കുന്നുവെന്നും
ഫോർട്ട് വർത്തിലെ യുഎസ് പ്രതിനിധി കേ ഗ്രെഞ്ചർ ട്വിറ്ററിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments