Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി അജിത് അഗാർക്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി അജിത് അഗാർക്കർ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി മുൻ ദേശീയ താരം അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചു. ചീഫ് സിലക്ടർ സ്ഥാനത്തേക്ക് ഇന്നലെ നടന്ന അഭിമുഖത്തിൽ അഗാർക്കർ മാത്രമായിരുന്നു പങ്കെടുത്തത്. ഇതിനു പിന്നാലെയാണ് അഗാർക്കറെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഇന്ത്യയ്ക്കായി 191 ഏകദിനങ്ങളും 26 ടെസ്റ്റും 4 ട്വന്റി20 മത്സരങ്ങളും കളിച്ച അഗാർക്കർ, 1999, 2003, 2007 ഏകദിന ലോകകപ്പ് ടീമുകളുടെയും 2007ൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ചേതൻ ശർമ ചീഫ് സിലക്ടർ‌ സ്ഥാനമൊഴിഞ്ഞിരുന്നു. ഒരു ചാനല്‍ നടത്തിയ സ്റ്റിങ്  ഓപ്പറേഷനിൽ കുടുങ്ങി, വിവാദത്തിൽപെട്ടതോടെയാണ് ചേതൻ ശര്‍മ രാജി വച്ചത്.

45 വയസ്സുകാരനായ അജിത് അഗാർക്കർക്കു പുറമേ ശിവ് സുന്ദർ ദാസ്, സലീൽ അങ്കോല, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരാണ് സിലക്ഷൻ കമ്മിറ്റിയിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെന്നതാകും സിലക്ഷൻ കമ്മിറ്റിയുടെ ആദ്യ ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments