Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി പി വി അൻവർ

മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി പി വി അൻവർ

നിലമ്പൂർ: ഓൺലൈൻ മാദ്ധ്യമസ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കൊണ്ട് പി വി അൻവർ തുടങ്ങിയ അതിക്രമവും ഭീഷണിയും അതിന്റെ അടുത്ത തലത്തിലേക്ക് കടന്നിരിക്കുന്നു. മുഖ്യധാരാമാദ്ധ്യമങ്ങൾക്ക് എതിരെയും കഴിയുന്നതെല്ലാം ചെയ്യും എന്നാണ് പുതിയ വിരട്ടൽ.

ഇരുപത്തിനാലു മണിക്കൂർ സമയത്തിനുള്ളിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ ഭീഷണി മാത്രം ധ്വനിപ്പിക്കുന്ന ഏതാണ്ട് അഞ്ചു പോസ്റ്റുകളാണ് പി വി അൻവർ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഓപ്പറേഷൻ ക്‌ളീൻ കേരളാ” എന്ന് സ്വയം പേര് നൽകി ആ തലക്കെട്ടിലാണ് അൻവർ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് .

അയാളുടെ ഇത്തരം പോസ്റ്റുകൾക്കെതിരെ “ഗുണ്ടായിസമാണ് ഇത്” എന്ന് ചിലർ കമെന്റുകളിൽ പറഞ്ഞപ്പോൾ “അത് തന്നെയാണ്” എന്ന് സമ്മതിക്കുകയാണ് പുതിയ പോസ്റ്റിൽ. മുഖമില്ലാത്ത ഒരു രൂപം ചേർത്ത ഫോട്ടോയിൽ ഇവിടെ തല വെപ്പിക്കരുത് എന്നും എഴുതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഓൺലൈൻ, യു ട്യൂബ് ചാനലുകൾക്കെതിരെ മാത്രം ഭീഷണി മുഴക്കിയിരുന്നു അൻവർ ഇക്കുറി മുഖ്യധാരാ മാധ്യമങ്ങളെക്കൂടി ഭീഷണിപ്പെടുത്തുന്നു.കേസുകൾ കൊണ്ട് മൂടി മാദ്ധ്യമങ്ങളുടെ വായടപ്പിക്കും എന്നാണ് അൻവർ ഭീഷണിപ്പെടുത്തുന്നത് .

കഴിഞ്ഞ ദിവസം ഓൺലൈൻ മാദ്ധ്യമപ്രവർത്തകരുടെ വീടുകളിൽ കേരളം പോലീസ് നടത്തിയ അതിക്രമത്തിനെതിരെ കെ യു ഡബ്ള്യു ജെ പ്രസ്താവന ഇറക്കിയിരുന്നു. അതിനെയും അൻവർ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കൂടി കടുത്ത അവഹേളനത്തിന് വിധേയമാക്കുന്നു.പ്രമുഖ മാധ്യമങ്ങളിൽ ജോലി ചെയ്ത്‌ കൊണ്ട്‌ തന്നെ,വ്യാജ പേരുകളിൽ വാർത്ത എഴുതി കൊടുക്കുന്നവർ ഉണ്ടെന്ന ആരോപണമുന്നയിച്ച് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമ പ്രവർത്തകരെ ഒന്നാകെ ബ്ളാക്മെയിൽ ചെയ്തു നിശ്ശബ്ദരാക്കാനാണ് അൻവർ ശ്രമിക്കുന്നത്.

ഈ പോസ്റ്റുകളുടെ എല്ലാം അടിയിലെ കമന്റ് ബോക്സിൽ ഇസ്ലാമിക മതമൗലികവാദികളും സിപിഎം സൈബർ സംഘങ്ങളും പിവി അൻവറിനു പിന്തുണയും നൽകുന്നുണ്ട്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണ് അൻവർ മാദ്ധ്യമലോകത്തെ ഭീഷണിപ്പെടുത്തുന്നതെന്ന വാദം ഉറപ്പിക്കുന്നതാണ് സൈബർ സിപിഎം കാർ അൻവറിനു നൽകുന്ന ഈ പിന്തുണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments