ദോഹ: ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 72 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഖത്തറിലേക്ക് ആകെ 285,000 സന്ദര്‍ശകരാണ് എത്തിയത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇതില്‍കൂടുതല്‍, 37 ശതമാനം. മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 29 ശതമാനം പേര്‍. ആകെ യാത്രക്കാരില്‍ 60 ശതമാനം പേരുമെത്തിയത് വ്യോമമാര്‍ഗമാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഒരുക്കിയ വിവിധ പരിപാടികളും മികച്ച സൗകര്യങ്ങളും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയതായാണ് വിലയിരുത്തല്‍. ഖത്തര്‍ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.