നടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർഥന ബിനുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടൻ. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനാണ് വീട്ടില്‍ എത്തിയതെന്നാണ് സംഭവത്തിനെ പറ്റി നടൻ വ്യക്തമാക്കിയത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും വിജയകുമാര്‍ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇളയമകളായ മീഗല്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനു ശേഷം ഫോണ്‍ ചെയ്തിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല എന്ന് വിജയകുമാര്‍ പറയുന്നു.
മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയതെന്ന് വിജയകുമാര്‍ പറഞ്ഞു. ഇളയ മകള്‍ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതില്‍ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അര്‍ഥന കടന്നു വന്നതു കണ്ടപ്പോള്‍ അതിശയിച്ചു പോയെന്ന് വിജയകുമാര്‍ പറയുന്നു. മകള്‍ കാനഡയില്‍ പഠിക്കാൻ പോയി എന്നാണ് ഭാര്യ വിജയകുമാറിനെ ധരിപ്പിച്ചിരുന്നത്. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പില്ല, പക്ഷേ അഭിനയിക്കാൻ പോകുന്നതിനു മുൻപ് തന്നോട് ചോദിച്ചാല്‍ ശരിതെറ്റുകള്‍ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും എന്നേ പറയാറുള്ളൂവെന്നും നടൻ വ്യക്തമാക്കി.
മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു. ഈ ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങള്‍ ഇനിയും അന്വേഷിക്കുമെന്നും അവര്‍ക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി അർഥന ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടത്. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അർഥന ആരോപിക്കുന്നു.