Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷാജന്‍ സ്ക്കറിയക്കെതിരായുള്ള കേസില്‍ പൊലീസിന്റെ നടപടിയെ എതിർത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. പൊലീസിന്റെ നടപടി അതിക്രൂരവും ഭീകരവുമാണ്. അന്തസും മര്യാദയുമില്ലാത്ത കാര്യാമാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കാണിച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. രക്തസാക്ഷികളാകുന്ന മാധ്യമങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും കോണ്‍ഗ്രസ് പോകുമെന്ന് സുധാകരന്‍ പറഞ്ഞു.

ഒളിവില്‍ പോയ ഷാജന്‍ സ്ക്കറിയക്കെതിരെ നടപടിയെടുത്തോട്ടെ, എന്നാല്‍ മര്യാദ കാണിക്കണമെന്നുമായിരുന്നു സുധാകരൻ്റെ വാദം. മറുനാടന്‍ മലയാളി പോലുള്ള മാധ്യമങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യമവേട്ടക്കെതിരേയും രാഷ്ട്രീയ പകപോക്കലിനുമെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ നേൃത്വത്തില്‍ ജൂലൈ26ന് പൊലീസ് സ്റ്റേഷന്‍ മാർച്ച് നടത്തും. കെപിസിസിയുടെ നേതൃത്വത്തില്‍ മാധ്യമസംഗമവും നടത്തുമെന്ന് സുധാകരൻ അറിയിച്ചു.

സര്‍ക്കാരിനെതിരെ എഴുതിയാല്‍ അതിന്‍മേലുള്ള പ്രതികാരം മനസില്‍വെച്ച് അവസരം വിനിയോഗിക്കുന്ന തരം താഴ്ന്ന നടപടിയാണ് സിപിഐഎംമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്നും വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments