ബെയ്ജിങ് : തെക്കുപടിഞ്ഞാറൻ ചൈനയിൽ കനത്ത മഴയെ തുടർന്ന് പതിനഞ്ച് മരണം. പ്രളയത്തിൽ നാല് പേരെ കാണാതായിയെന്ന് അധികൃതർ അറിയിച്ചു. മധ്യ, തെക്കുപടിഞ്ഞാറൻ ചൈനയിലെ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
‘‘എല്ലാ വകുപ്പുകളിലെയും പ്രധാന ഉദ്യോഗസ്ഥർ വെള്ളപ്പൊക്കത്തെ നേരിടാൻ നേതൃത്വം വഹിക്കും. ജനങ്ങളുടെ സുരക്ഷയ്ക്കും സ്വത്തിനും മുൻഗണന നൽകണം. എല്ലാത്തരം നഷ്ടങ്ങളും കുറയ്ക്കാൻ ശ്രമിക്കണം.’’ – ഷി ചിൻപിങ്ങിന് വ്യക്തമാക്കി.
മലയിടച്ചലിനെ തുടർന്ന് ചോങ്‌കിങ് മേഖലെയിലെ റെയിൽപാളം തകർന്നു. കനത്ത മഴയെ തുടർന്ന് ഏകദേശം 85,000 ആളുകളെ മാറ്റിപാർപ്പിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.