Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രി പാരീസിലേക്ക്; ബാസ്റ്റില്ലെ ഡേ പരേഡിൽ വിശിഷ്ടാതിഥിയാകും

പ്രധാനമന്ത്രി പാരീസിലേക്ക്; ബാസ്റ്റില്ലെ ഡേ പരേഡിൽ വിശിഷ്ടാതിഥിയാകും

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച പാരീസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി എത്തുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച.

ജൂലൈ 14ന് പാരീസിൽ നടക്കുന്ന ബാസ്റ്റില്ലെ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയാകും. മാക്രോൺ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ബാസ്റ്റില്ലെ ഡേ പരേഡിൽ വിദേശ നേതാവിന് ക്ഷണം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അജിത് ഡോവലുമായി സംസാരിച്ച ഇമ്മാനുവൽ ഡോൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഫോണിലൂടെ സംവദിച്ചു. കൂടാതെ ധനമന്ത്രി നിർമലാ സീതാരാമനുമായും ബോൺ കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച പാരീസിലെത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ഉഭയകക്ഷി ചർച്ച നടത്തും. പ്രതിരോധം, സുരക്ഷിതമായ വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ എന്നീ കാര്യങ്ങൾ ചർച്ചയിൽ വിഷയമാകും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments