തിരുവനന്തപുരം : ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ കഴിയുക.
1000 കോടി കൂടി കടമെടുക്കുന്നതോടെ ഇൗ വർഷത്തെ ആകെ കടമെടുപ്പ് 9000 കോടിയാകും. കടമെടുപ്പ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം നൽകിയ കത്തിന് ഇതുവരെ കേന്ദ്രത്തിൽ നിന്നു മറുപടി ലഭിച്ചിട്ടില്ല.