Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാര്‍നെറ്റ് ബുക്ക്സ്’ ഇനി അമേരിക്കയിലും; ജൂലൈ 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

കാര്‍നെറ്റ് ബുക്ക്സ്’ ഇനി അമേരിക്കയിലും; ജൂലൈ 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

നോട്ട്ബുക്ക് നിര്‍മ്മാണ രംഗത്ത് നവീന വിദ്യയുമായി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ച ‘കാര്‍നെറ്റ് ബുക്ക്‌സ്’ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ വിലയും ഉയര്‍ന്ന ഗുണനിലവാരവുമായി കാര്‍നെറ്റ് ബുക്ക്സ് ഗള്‍ഫിലുടനീളം നേരത്തേതന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിച്ച സ്വീകാര്യതയാണ് അമേരിക്കയിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അലക്സ് കുരുവിള പറഞ്ഞു. 

ജൂലൈ രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഫിലാഡല്‍ഫിയ സെന്റ്. തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജോര്‍ജ് പാറയില്‍, ഡോ. ബേബി സാം സാമുൽ , റോഷന്‍ പ്ലാമൂട്ടില്‍, കാര്‍നറ്റ് ബുക്ക്‌സ്  മാനേജിങ് ഡയറക്ടർ അലക്സ് കുരുവിള ആന്‍ഡ് ഫാമിലി, ഡയറക്ടേര്‍സായ ജോസ് കുന്നേല്‍ ആന്‍ഡ് ഫാമിലി, ജെയിംസ് കുരുവിള ആന്‍ഡ് ഫാമിലി, ജോസ് തോമസ് ആന്‍ഡ് ഫാമിലി, എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫോളറ്റ് ഹയര്‍ എജുക്കേഷന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇമ്മാനുവേല്‍ കോലടി വൈബ്സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് തോമസ് ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് നന്ദിയര്‍പ്പിച്ച് സംസാരിച്ചു. 

2015 ല്‍ കോട്ടയത്താണ് കാര്‍നെറ്റ് ബുക്സ് പ്രവര്‍ത്തനം ആരംഭിച്ചത്. വിജയകരമായ യാത്ര എട്ട് വര്‍ഷം പിന്നിടുമ്പോള്‍ ഗുണമേന്മയില്‍ നാകിന്റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം നേടിയെടുക്കാന്‍ കാര്‍നെറ്റ് ബുക്സിന് സാധിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദമായതാണ് കമ്പനിയുടെ ഉല്‍പാദന യൂണിറ്റ്. അസംസ്‌കൃത വസ്തുക്കളും കടലാസും ലാബുകളില്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ ശേഷമാണ് നിര്‍മാണം. ഇവിടെ ജോലി ചെയ്യുന്നവരില്‍ എഴുപത് ശതമാനം പേരും സ്ത്രീകളാണെന്നുളളതും പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. 

മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ ഭാഗമായി 30 ഓളം സ്‌കൂളുകളില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുളളവയുടെ വിതരണം കാര്‍നെറ്റ് ബുക്സ് ഏറ്റെടുത്തിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 200 സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടി പഠനോപകരണങ്ങള്‍ എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന്  കാര്‍നെറ്റ് ബുക്സ് മാനേജിംഗ് ഡയറക്ടര്‍ അലക്സ് കുരുവിള പറഞ്ഞു. നോട്ട് ബുക്കുകള്‍ക്ക് പുറമെ, പ്രാക്ടിക്കല്‍ റെക്കോര്‍ഡ് ബുക്‌സ്, സ്‌ക്രൈബ്‌ളിംഗ് പാഡുകള്‍, കാലിഗ്രാഫ്, ഡ്രോയിംഗ്, ചില്‍ഡ്രന്‍സ് കളറിംഗ് പുസ്തകങ്ങള്‍, പരീക്ഷാ ഷീറ്റുകള്‍ തുടങ്ങിയവയും ‘കാര്‍നെറ്റ് ബുക്ക്സ്’ പുറത്തിറക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments