പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ അമേരിക്കയിൽ ഇന്ത്യൻ യുവതി കുഴഞ്ഞുവീണു മരിച്ചു

Global Indian Writer · October 24, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്: ഉപരിപഠനം പൂർത്തിയാക്കി പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ തെലങ്കാന സ്വദേശിനിയായ യുവതി അമേരിക്കയിൽ കുഴഞ്ഞുവീണു മരിച്ചു. ഖമ്മം ജില്ലയിലെ പ്രമുഖ വ്യവസായി നല്ലമല ആനന്ദിന്റെ മകൾ അക്ഷിത (25) ആണ് ന്യൂയോർക്കിലെ അൽബാനിയിൽ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിനുശേഷം താമസസ്ഥലത്തിന് പുറത്ത് നടക്കാനിറങ്ങിയ അക്ഷിത പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം പുറത്തിറങ്ങിയ സഹോദരൻ അക്ഷയ് ആണ് അക്ഷിതയെ അബോധാവസ്ഥയിൽ നിലത്തു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അമേരിക്കയിൽ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ബിരുദം അടുത്തിടെയാണ് അക്ഷിത പൂർത്തിയാക്കിയത്. തുടർന്ന് മികച്ചൊരു കമ്പനിയിൽ ജോലി ലഭിച്ച്, പുതിയ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപ്രതീക്ഷിത ദുരന്തം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ ഖമ്മത്തുള്ള കുടുംബാംഗങ്ങൾ ആരംഭിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.