ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ തത്സമയ റാങ്കിങ്ങിൽ 25 നഗരങ്ങളിൽ 22ഉം ഇന്ത്യയിൽ

Global Indian Writer · October 24, 2026 · 1 min read · 0 Comments · 0 Shares

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ തത്സമയ റാങ്കിങ്ങിൽ 25 നഗരങ്ങളിൽ 22ഉം ഇന്ത്യയിൽ. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 386 എയർ ക്വാളിറ്റി ഇൻഡക്സോടെ മീററ്റ് ഒന്നാം സ്ഥാനത്താണ്. എൻ.സി.ആർ പ്രദേശവുമായുള്ള അടുപ്പം ഈ നഗരങ്ങളുടെ മലിനീകരണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

മീററ്റ്, ഗാസിയാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവക്ക് പുറമെ ഹാപൂർ, മുസാഫർനഗർ, മൊറാദാബാദ്, സോണിപ്പത്ത്, കർണാൽ, പാനിപ്പത്ത് എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. കുറച്ചുകൂടി അകലെയുള്ള നഗരങ്ങളെയും മലിനീകരണം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഭീവണ്ടി, താനെ; പഞ്ചാബിലെ ബഠിൻഡ, ഫരീദ്കോട്ട്; രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ എന്നിവയും ഈ റാങ്കിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്.

മലിനീകരണ പട്ടികയിലെ ആദ്യ 25 നഗരങ്ങളിൽ ഡൽഹി ഇല്ലാത്തത് ഒക്ടോബർ 24ന് തലസ്ഥാനത്തെ വായു ഗുണനിലവാരത്തിൽ ഉണ്ടായ ചെറിയ പുരോഗതി കാരണമാണ്. ഡൽഹിയിലെ എ.ക്യു.ഐ ഒക്ടോബർ 23ന് രാവിലെ 9.31ന് 337 ആയിരുന്നത് ഒക്ടോബർ 24ന് ഇതേ സമയത്ത് 296 ആയി കുറഞ്ഞു. 41 പോയിന്റിന്റെ ഈ കുറവ് നേരിയ ആശ്വാസം നൽകിയെങ്കിലും വായു ഇപ്പോഴും കടുത്ത മലിനീകരണ അവസ്ഥയിലാണ്.

ഈ റാങ്കിങ് ഒരു തത്സമയ സ്ഥിതിവിവരക്കണക്കായതിനാൽ, മലിനീകരണ തോതിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നഗരങ്ങളുടെ സ്ഥാനവും മാറാം. അതിനാൽ, പട്ടികയിൽ ഡൽഹി ഇല്ല എന്നത് ശാശ്വതമായ മാറ്റമായി കണക്കാക്കാനാകില്ല.

Share this story

Leave a Comment

Your comment will be visible after admin approval.