Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെഡിക്കൽ വിദ്യാർത്ഥി വൃഷ്ണം മുറിച്ച് ചോര വാർന്നു മരിച്ചു

മെഡിക്കൽ വിദ്യാർത്ഥി വൃഷ്ണം മുറിച്ച് ചോര വാർന്നു മരിച്ചു

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർത്ഥി ചോര വാർന്നു മരിച്ചു. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥിയായ ദീക്ഷിത് റെഡ്ഡി( 20)യാണ് വൃഷ്ണം മുറിച്ച് ചോര വാർന്നു മരിച്ചത്. വിഷാദ രോഗിയായ ദീക്ഷിത് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം

അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം താമസിച്ച് വന്നിരുന്ന ദീക്ഷിത് മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായാണ് വിവരം. നാല് വ‌ർഷത്തിന് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. എന്നാൽ ചികിത്സ മുടങ്ങിയതിന് പിന്നാലെയാണ് ദീക്ഷിത് ആത്മഹത്യ ചെയ്തെന്നാണ് സഹപാഠികൾ അറിയിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഡൽഹി ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ആയുഷ് അഷ്‌ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വർഷ വിദ്യാർത്ഥിയാണ് ആയുഷ്.
ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആയുഷിനെ കണ്ടെത്തിയത്. അർദ്ധരാത്രിയ്ക്ക് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആയുഷിന്റെ ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയതിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് അറിയിക്കുന്നത്. അടുത്തിടെയാണ് ആയുഷ് അവസാന വർഷ പരീക്ഷയിൽ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments