തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ വികാരി ജനറൽ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തു.യൂജിൻ പെരേര ‘മന്ത്രിമാരെ പിടിച്ചിറക്കെടാ’ എന്ന് ആക്രോശിച്ചെന്നും ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കലാപാഹ്വാനത്തിന് അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
മത്സ്യത്തൊഴിലാളികളെ കാണാതായതുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്.