തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരി ചീരാലിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 10 കുടുംബങ്ങളിൽ നിന്നായി 28 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും.
അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Leave a Comment
Your comment will be visible after admin approval.