ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ ഇൻഡ്യ സഖ്യം

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാ​ഗമായി മുഴുവൻ എംപിമാരും പ്രമുഖ നേതാക്കളും ഡൽഹിയിൽ എത്തണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 30, 31 തീയതികളിലും അടുത്ത മാസം ഒന്നാം തീയതിയും നേതാക്കൾ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യണമെന്നാണ് നിർദേശം.

പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 30ന് ഗ്യാനേഷ് കുമാറിനെതിരെ ‘മോക്ക് ഇംപീച്ച്മെന്റ്’ സംഘടിപ്പിക്കും. തുടർന്ന് ഒന്നാം തീയതി ഡൽഹി രാംലീല മൈതാനിയിൽ വൻ റാലിയും നടക്കും. പീസ് ബോണ്ടിൽ ഒപ്പിടാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ നേഹ ബോറയും ഐസയും സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.

തിരിമറി നടത്തിയെന്നും ഇലക്ടറൽ റോൾ ചട്ടങ്ങളിൽ വിവേചനപരമായ മാറ്റങ്ങൾ വരുത്തിയെന്നും ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നത്.2023-ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ടിലെ സെക്ഷൻ 16 റദ്ദാക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഒക്ടോബർ 30ലെ പ്രതീകാത്മക വിചാരണയ്ക്ക് ശേഷം വൻ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.