ന്യൂയോർക്ക്: ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയ ഡാൽട്ടൻ ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുന്ന ഫാമിലി/യൂത്ത് കോൺഫറൻസ് പാഠ്യപദ്ധതി വിവിധ പ്രായക്കാരുടെ ആവശ്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ചായിരിക്കും.
സൺഡേ സ്കൂൾ കുട്ടികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും ഫോക്കസ് അംഗങ്ങൾക്കും മുതിർന്നവർക്കും വേറിട്ട പാഠ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു പ്രോഗ്രാം കോർഡിനേറ്റർ ജോബി ജോൺ അറിയിച്ചു.
മേരി ആൻ കോശി & റിന്റു മാത്യു (സൺഡേ സ്കൂൾ), ഡീക്കൻ ഷോജിൽ എബ്രഹാം (എം. ജി. ഒ. സി. എസ് . എം), ഫാ. അനൂപ് തോമസ് (ഫോക്കസ്) , ഫാ. ലാബി ജോർജ് (മുതിർന്നവർ) തുടങ്ങിയവരാണ് പാഠ്യ പദ്ധതി തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നത്. കോൺഫറൻസ് ദിനങ്ങളിൽ കൗൺസിലിംഗിന് അവസരം ഉണ്ടായിരിക്കും.
ബൈബിൾ, ഓർത്തഡോൿസ് വിശ്വാസാചരണം , സഭാചരിത്രം, ആനുകാലിക സാമൂഹ്യ പ്രശ്നങ്ങൾ/ സഭയുടെ നിലപാട് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. രജിസ്‌ട്രേഷൻ കൗണ്ടറിനടുത്തു വച്ചിട്ടുള്ള ബോക്സിൽ ചോദ്യങ്ങൾ മുൻകൂറായി എഴുതിയിടാനുള്ള അവസരവും ഉണ്ടായിരിക്കും.
ജൂലൈ 12 ബുധനാഴ്ച രാവിലെ 11 മണി മുതൽ ലൈബ്രറിയിൽ രജിസ്‌ട്രേഷൻ കൌണ്ടർ തുറന്നിരിക്കുമെന്ന് രജിസ്‌ട്രേഷൻ കോർഡിനേറ്റർ ഷോൺ ഏബ്രഹാം അറിയിച്ചു. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം റിട്രീറ്റ് സെന്ററിലെ വിശാലമായ അടുക്കളയിൽത്തന്നെ പാചകം ചെയ്യുന്നതാണ്. ഇന്ത്യൻ, അമേരിക്കൻ, ഇറ്റാലിയൻ വിഭവങ്ങൾ പാചക കലയിൽ നൈപുണ്യം നേടിയവർ തയ്യാറാക്കുമെന്ന് ഫുഡ് കോർഡിനേറ്റർ മാത്യു വർഗീസ് അറിയിച്ചു.