ന്യൂഡൽഹി: മഴക്കെടുതി നേരിടാൻ അടിയന്തര സഹായമായി കേരളത്തിന് 138.80 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എസ്ഡിആര്എഫിലേയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ധനമന്ത്രാലയം തുക അനുവദിച്ചത്. 22 സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തുക ചെലവഴിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകണമെന്ന നിബന്ധനയിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.