Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോദി 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മോദി 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.

ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും.  2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നു. 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിട്ടുണ്ട്. 2022 ൽ യുഎഇയിലെത്തിയ മോദി  നിലവിലെ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടു യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. 

നേതാക്കൾ തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും ഇൗ സന്ദർശനങ്ങളിൽ പ്രകടമായിരുന്നു.  ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.  കഴിഞ്ഞ ഒരു വർഷമായി, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ, എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കാര്യത്തിൽ കരാർ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments